Friday, 17 July 2015

Essays

1. വർത്തമാന മലയാള കവിത   2010

2. എന്തിനൊരു നല്ല പദം കുഴിച്ചു മൂടണം?  2011

3.   ഊർധ്വ ഊർദ്ധ്വശ്വാസം വലിക്കുന്ന മലയാള കവിതയ്ക്ക്
          പുരസ്കാരങ്ങളുടെ പെരുമഴക്കാലം.  2010 

 

 വർത്തമാനകാല മലയാള കവിത 

ശക്തിമത്തായ സാഹിത്യരൂപങ്ങളിലൊന്നാണ് കവിത. ഹൃദയ ദ്രവീകരണ ശേ ഷി കവിതയെ ഇതര സാഹിത്യരൂപങ്ങളിൽ നിന്നു വേറിട്ടതാക്കിത്തീർ ക്കുന്നു.
    കേവല ഗദ്യം ആശയപ്രകാശനത്തിനു മാത്രമേ സഹായിക്കുന്നുള്ളൂ. എന്നാൽ കവിതയുടെ കാര്യം അങ്ങനെയല്ല. ചിന്തോദ്ദീപക ശേഷി കവിതക്കു മാത്രം അവകാശപ്പെടാൻ കഴിയുന്ന പ്രതേകതയാണ്‌.

      കവിത താളബദ്ധവും വൃത്തബദ്ധവുമായിരിക്കുമ്പോൾ അത് അനുവാചക  മനസ്സിൽ ആവേശിച്ചിറങ്ങുന്നു. ആസ്വാദകരറിയാതെതന്നെ മായീകമായ ആസ്വാദന തലത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു.

      അശിക്ഷിത പടുക്കളായ കവികൾ ( ജന്മനാ കവിതാവാസനയുള്ളവർ ) ആശ യ സാഗരങ്ങളെ ചുരുങ്ങിയ പദങ്ങളിൽ മനോഹരമായി ആവിഷ്ക രിക്കുന്നു. തത്വ പ്രകാശനം കവിതയിൽ നടക്കുമ്പോൾ അതിനു പ്രത്യേകമായൊരു സൗന്ദ ര്യം വന്നു ചേരുന്നു.

       പദഘടനയും അവതരണശൈലിയുമാണ് കവിതയെ അനന്യമാക്കിത്തീർക്കു ന്നത്.

       കാവ്യാനുശീലനം ഒരു കലയാണ്‌. കുട്ടിക്കാലത്തുതന്നെ അതു ശീലിക്കുക യും വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ലക്ഷണമൊത്ത കവിതകളും ശ്ലോകങ്ങളും ചൊല്ലിപ്പഠിക്കുന്ന കുട്ടികളിൽ ശുദ്ധ സംസ്കാരത്തിൻറെ വിത്തു കൾ അവരറിയാതെ തന്നെ പാകി മുളപ്പിക്കപ്പെടും. മുൻകാലങ്ങളിലൊക്കെ കലാലയങ്ങളിലെ പാഠഭാഗങ്ങളിൽ ഈ വക ലക്ഷ്യത്തോടുകൂടിയുള്ള വിഷയ ങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. എന്നാലിന്നത് അന്യം നിന്നു കഴിഞ്ഞു എന്നു തന്നെ പറയുന്നതാവും ശരി. കാവ്യാനുശീലനവും കാവ്യാസ്വാദനവും യുവതലമുറ യിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

        മാതൃ ഭാഷ മുലപ്പാലു പോലെയാണ്. ഏതൊരു സമൂഹത്തിലും അതിന്റെ സംസ്കാരീക ശരീരം അരോഗാവസ്ഥതയിൽ പുലരണമെങ്കിൽ ഭാഷാസത്ത മികവുറ്റതായിരിക്കണം.

        ഭാഷാസത്തയെ പുഷ്ടമാക്കുന്നത് കാവ്യങ്ങളും ഇതര സാഹിത്യ രൂപങ്ങളു മാണ്. ഫലിതപ്രാധാന്യമുള്ള കൃതികൾ വായിച്ചാസ്വദിക്കുന്ന സമൂഹത്തിൽ ആളുകൾ ഫലിതപ്രിയന്മാരായി പരിണമിക്കും. കോമാളിത്തരങ്ങൾ പറഞ്ഞും വായിച്ചും ശീലിക്കുന്ന സമൂഹം കൊമാളിത്തരങ്ങളിലേക്ക് നയിക്കപ്പെടും. അശ്ലീലച്ചുവ കലർന്ന സാഹിത്യ കൃതികൾ ആസ്വദിക്കുന്നവർ സ്വാഭാവികമാ യും അശ്ലീല വർത്തമാനങ്ങൾ പറഞ്ഞു രസിക്കുന്നവരായിരിക്കും. ഭക്തിപ്രധാ നങ്ങളായ കൃതികൾ ആസ്വദിക്കുന്നവർ ഭക്തിമാർഗ്ഗത്തിലേക്ക് ക്രമേണ സഞ്ചരി ക്കാൻ തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, ഒരു സമൂഹത്തിൻറെ സാംസ്കാരിക നിലവാരത്തെ നിയന്ത്രിക്കാനും, ശുദ്ധീകരിക്കാനും, മലീമസപ്പെടുത്താനും, തിരു ത്താനും ശക്തമായ സാഹിത്യ രചനകൾക്കു സാധിക്കും. ഗൗരവ സ്വഭാവമുള്ള രചനകൾ ഉണ്ടാവുകയും അവ ചർച്ച ചെയ്യപ്പെടുകയും ചെയ്താൽ തീർച്ചയാ യും ജനമനസ്സുകളിൽ ഗൗരവബുദ്ധി ഉദിക്കുകയും തദനുസൃത ചിന്തകൾ വളരുകയും ചെയ്യും.

        ഭാഷാകാവ്യങ്ങൾ ഭാഷയുടെ  മുതൽക്കൂട്ടുകളാണ്.  സാംസ്കാരിക അടിത്ത റ പാകുന്നതിൽ അവക്കുള്ള പങ്ക് വളരെ വലുതാണ്‌. ആനുകാലീക കവിതകൾ ഏറെയും ഗദ്യ രൂപങ്ങളോട് ചേർന്നു നിൽക്കുന്നു. കവിതയിലെ ഹൃദയ ദ്രവീ കരണ ശേഷിയെ അത് പ്രതികൂലമായി ബാധിക്കുന്നു. ഭാവഗുണവും രൂപഗുണ വും സ്വത്വഗുണവും ചോർന്ന് കവിത വികലപ്പെട്ടുകൊണ്ടുമിരിക്കുന്നു. താള  ബോ ധവും സൗന്ദര്യ  ബോധവും മനുഷ്യമനസ്സുകളിൽ നിന്നും അകന്നു പോ കാൻ ഇത് കാരണമാക്കുന്നു.

    ലിറ്റററി ജേർണലിസ്സത്തിന്റെ വളർച്ചയും സ്വാധീനവും പ്രചാരവും ഒരളവു വരെ കവിതയെ തളർത്തിയിട്ടുണ്ട്. അക്കാദമിക  രംഗത്ത് ഭാഷാപ ഠനത്തി  ന്റെ  പ്രാധാന്യം കുറയുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളാ യി. നല്ല നിരൂപകരുടെ അഭാവം കൂടി ആയപ്പോഴേക്കും കാവ്യാസ്വാദനം മൃ തപ്രായമായിത്തീരുകയും ചെയ്തു.

      കവികളുടെ ഭാഷാപരിചയക്കുറവ്, പദസമ്പത്തിൻറെ അഭാവം, സിദ്ധിയി ല്ലായ്മ, പ്രതിരോധ ശേഷിയുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ മലയാള കവിതയുടെ ഇടം നന്നേ ചുരുക്കിക്കളഞ്ഞു.

      അണ്‍ എയ്ഡഡ് സ്കൂളുകളുടെ പെരുപ്പവും, സർക്കാർ സ്കൂളുകളുടെയും, എയ്ഡഡ് സ്കൂളുകളുടെയും തകർച്ചയും, ഏകീകൃത പാട്യപദ്ധതികളുടെ അഭാവവും മലയാള ഭാഷയുടെ പ്രാധാന്യം കുറച്ചു. ഉച്ചാരണ ശുദ്ധി മലയാളിക്കു നഷ്ടപ്പെട്ടു കഴിഞ്ഞു എന്നു തന്നെ പറയാം.

      വിദ്യാഭ്യാസത്തെക്കുറിച്ച് മലയാളിക്കുണ്ടായ വീക്ഷണ വ്യതിയാനങ്ങളും ഒരളവു വരെ കവിതയുടെ തളർച്ചക്കു കാരണമായിട്ടുണ്ട്. മെച്ചപ്പെട്ട വരു 
മാനം ഉറപ്പാക്കുന്ന ഒരു തൊഴിൽ - അതു മാത്രമാണ് ഇന്നത്തെ മലയാളിയുടെ വിദ്യാഭ്യാസ സങ്കൽപം.

        അവസര ലഭ്യതകൾ കുറവായതിനാലും മെച്ചപ്പെട്ട വരുമാന സാധ്യതകൾ ഇല്ലാത്തതിനാലും കേരളം വിട്ട് അന്യ സംസ്ഥാനങ്ങളിലോ പുറം രാജ്യങ്ങളി
ലോ പോയി തൊഴിൽ ഉറപ്പാക്കാനാണ് കൂടുതൽ പേർക്കും ഇഷ്ടം. മലയാള ഭാഷയും സാഹിത്യ രൂപങ്ങളും വിശേഷിച്ച് കവിത ആവശ്യമില്ലാത്തൊരു കാലം വന്നേക്കും എന്നുപോലും ചിലർ ആശങ്കപ്പെടുന്നു.

       ഈ ആശങ്ക പ്രബുദ്ധമതികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഗൗരവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദികൾ ഒരുങ്ങാനും തുടങ്ങി. ഇതൊരു നല്ല സൂചനയാണ്.

       ആധുനിക സാങ്കേതീക വിദ്യകളുടെ പുരോഗതി ഭാഷാപ്രയോഗത്തിന്റെ അനിവാര്യത കുറച്ചു. അലസനും സുഖലോലുപനുമായ മലയാളിക്ക് അതൊരാ ശ്വാസമായി. ദൃശ്യമാധ്യമങ്ങളിലൂടെ വൈവിധ്യമാർന്ന ആശയാവിഷ്കാര ങ്ങൾ  മത്സരബുദ്ധിയോടുകൂടി കച്ചവടക്കണ്ണൂള്ളവർ പ്രചരിപ്പിക്കാൻ തുടങ്ങി യതോടെ സർഗ്ഗസൃഷ്ടികളുടെ ആവശ്യം തന്നെ ഇല്ലാതായിത്തീർന്നു.

       വായന കുറഞ്ഞതോടെ പ്രസാധന മുതലാളിമാർ പേരുകേട്ട എഴുത്തുകാരു ടെ സൃഷ്ടികൾ മാത്രം പ്രസിദ്ധീകരിക്കുക എന്ന വ്യാവസായിക തന്ത്രത്തിലേക്ക് ചുവടു മാറ്റി. പുത്തൻ പ്രതിഭകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. സർഗ്ഗ സേവനത്തിനുവേണ്ടി സമയവും അധ്വാനവും ഹോമിച്ചു കളയാൻ മെനക്കെടാ തെ അവർ വഴി മാറിക്കൊടുത്തു. എഴുത്തുകാരുടെ എണ്ണം അംഗുലീ പരിമിത ങ്ങളായി ചുരുങ്ങി.

       ഈ സാഹചര്യത്തെ വ്യവസായബുദ്ധികൾ അനുകൂലമാക്കി മാറ്റിയെടു ത്തു. അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും പ്രശംസിച്ചും മുൻകൂട്ടിയു ള്ള ധാരണയോടും കൂടി മാധ്യമങ്ങൾ ചിലരെയൊക്കെ വലിയവരാക്കി ത്തീർത്തു. പ്രശസ്തിയുടെ കൊടുമുടിയിൽ അവർ പ്രതിഷ്ഠ നേടിയെടുക്കുക യും ചെയ്തു.

      ജാതി, മതം, രാഷ്ട്രീയം ഇത്യാദി സ്വാധീനങ്ങളുടെ അടിസ്ഥാനത്തിൽ മലയാള കവി പുംഗവന്മാർ വർഗ്ഗീകരിക്കപ്പെട്ടു. സർക്കാരും, മുതലാളിമാരും, വർഗ്ഗീയ ശക്തികളും, രാഷ്ട്രീയ സംഘടനകളും പുരസ്കാരങ്ങൾ നല്കിയും പ്രശംസാ പത്രങ്ങൾ സമർപ്പിച്ചും, കൊട്ടിഘോഷിച്ചെഴുന്നെള്ളിച്ചും അവരിൽ ചിലരെ യൊക്കെ അഭൗമ ജീവികളാക്കിത്തീർത്തു. സംഘടിത ലോബികൾ കാവ്യപ്രച രണ മേഖല കീഴടക്കി. പരസ്പര ധാരണയോടുകൂടി സൃഷ്ടിക്കപ്പെട്ട ആധികാരി ക ജിഹ്വകൾ അഭിപ്രായം പറഞ്ഞാൽ മാത്രമേ കവികൾ ശ്രദ്ധിക്കപ്പെടൂ
എന്ന  നിലവാരത്തിലേക്കും കാര്യങ്ങളെത്തിച്ചേർന്നു.

      മേൽപ്പറഞ്ഞ പച്ചയായ സത്യങ്ങൾ പകൽവെളിച്ചം പോലെ ചില പ്രതിഭാ മുകുളങ്ങൾ തിരിച്ചറിഞ്ഞു. ഉപരോധങ്ങളും പ്രതിരോധങ്ങളുമായി അവർ രംഗത്തു വന്നു. സഹൃദയത്വം നടിച്ച് പുതിയ പ്രസാധകന്മാരും പ്രത്യക്ഷപ്പെ ടാൻ തുടങ്ങി. ബൌദ്ധിക കേരളം അവരെയും സ്വീകരിച്ചു പ്രോൽസാഹിപ്പിച്ചു ചുരുങ്ങിയ കാലത്തിനുള്ളിൽ  ധാരാളം പ്രസാധകരും പ്രസാധനശാലകളും ശക്തിദുർഗ്ഗങ്ങളായി പരിണമിച്ചു. സാഹിത്യരംഗം സൂക്ഷ്മതയോടുകൂടി നിരീക്ഷിച്ച ബുദ്ധിജീവികൾക്ക് പുതിയ സാഹിത്യ രസതന്ത്രബോധവും ഊർജ്ജ തന്ത്ര ക്ഷമതയും കൈവന്നു.അവർ കർമ്മനിരതരായി. പുരസ്കാരങ്ങളുടെയും, അനുമോദനങ്ങളുടെയും, പ്രചാരണങ്ങളുടെയും പെരുമഴക്കാലവും തുടങ്ങി.

       സാഹിത്യത്തിനു പുതിയൊരു മാമ്പഴക്കാലം! മൃതപ്രായമായിക്കിടന്ന ആ സ്വാദക വേദികൾക്ക് പുത്തനുണർവ്വും പുതുജീവനും കൈവന്നു. സാഹിത്യ സായാഹ്നങ്ങൾ നാട്ടിലെങ്ങും സജീവമായി.നൂനപക്ഷം വരുന്ന യുവാക്കൾ ക്കിടയിൽ  കവിത ഒരു ഹരമായി മാറിക്കഴിഞ്ഞു. വ്യത്യസ്ത ശൈലികൾ രൂപ പ്പെടുത്തുന്നതിലും പ്രമേയസ്വീകരണത്തിലും ആവിഷ്കരണ രീതിയിലും ആരോഗ്യകരമായ മത്സരങ്ങളാണ് ഇന്നു നടക്കുന്നത്.

      ലബ്ധ പ്രതിഷ്ഠ നേടിയ ചില കവിപുംഗവന്മാർ ഈ മാറ്റത്തെ അസഹിഷ്ണു തയോടെയാണ് കാണുന്നത്. അവസരം കിട്ടുന്നിടത്തൊക്കെ അവരതു വിളിച്ചു പറയുന്നുമുണ്ട്.

      ഗദ്യക്കാരും പദ്യക്കാരും പാട്ടുകാരും തമ്മിലിന്നു മത്സരമാണ്. സജീവ ചർച്ച കൾക്കും വേദികൾ ഒരുങ്ങുന്നു. തങ്ങളുടെതാണ് ശ്രേഷ്ഠകവിതയെന്ന്‌ അത്യാ ധുനിക ഗദ്യക്കാർ വീറോടുകൂടി വാദിക്കുന്നു. പഴഞ്ചൻ മനസ്സുകളുടെ ആവി ഷ്കാര രീതിയാണ് പദ്യങ്ങൾ എന്നു സ്ഥാപിച്ചെടുക്കാൻ അവർ മത്സരിക്കുന്നു. താളവും വൃത്തവും കവിതയുടെ ഉപോല്പന്നങ്ങളാണെന്നും, ഗദ്യകവിതയു ടെ താളസൗന്ദര്യത്തെ കണ്ടെത്താൻ പോകുന്നതേയുള്ളുവെന്നും സ്ഥാപിച്ചെടു ക്കാൻ അവർ പണിപ്പെടുന്നു. താളബോധം ജനിപ്പിക്കാൻ കഴിയാത്ത രചനകളെ കവിതകളായി കണക്കാക്കാൻ കഴിയില്ല എന്നും അവ കാവ്യേതര സൃഷ്ടികൾ മാത്രമാണെന്നും മറുകൂട്ടർ ശക്തിയുക്തം പ്രസ്താവിക്കുന്നു.

       വർത്തമാന മലയാള കവിത ഇത്തരമൊരു പ്രതിസന്ധീഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കവിതയുടെ പേരിൽ അസഹിഷ്ണുതയും ചേരിതിരിഞ്ഞു ള്ള മത്സരവും സർഗ്ഗമനസ്സുകൾക്കിടയിൽപ്പൊലും ശക്ത്തി പ്രാപിക്കുന്നു. കക്ഷിരാഷ്ട്രീയ നേതാക്കളും, സംഘടിത മതസംഘടനകളും ഇത്തരം മത്സര ങ്ങൾക്ക് ചൂട്ടു തെളിക്കുകയും ചെയ്യുന്നു.

       ഇതൊന്നും കണ്ടു ഭയപ്പെടേണ്ട ആവശ്യം മലയാളിക്കില്ല. മലയാളം സ്വത്വ മുള്ള ഭാഷയാണ്‌. സൗന്ദര്യമുള്ള ഭാഷയാണ്‌. ഈ ഭാഷ പദാവലികളാൽ സംപു ഷ്ടവുമാണ്.

        ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും നാരായണഗുരുവും ആശാനും ഉള്ളൂരും വള്ളത്തോളും വയലാറും തിരുനല്ലൂരും പുനലൂർ ബാലനും കിളി മാനൂർ രമാകാന്തനും  പി യും  പാലായും ഭാസ്കരൻ മാഷും കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും ഒക്കെ എഴുതിത്തെളിഞ്ഞത് മലയാളത്തിലാണ്.

     മലയാള കവിതക്ക്‌ മരണമില്ല. കവിത ഒരു തുടർച്ചയാണ്. ഒരു കവിയോടു മൊപ്പം അത് അവസാനിക്കുന്നില്ല. കണ്ണികണ്ണികളായി അത് നീണ്ടു വളർന്നു കൊണ്ടേയിരിക്കും.

      വർത്തമാന മലയാളകവിതയിൽ പ്രതിബിംബിച്ചു കാണുന്ന നിഴൽപ്പാടു കൾ വെറും താൽക്കാലീകം മാത്രമാണ്. വരാനിരിക്കുന്ന പ്രകാശമാനമായ ഒരു പുതു വസന്തത്തിൻറെ സൂചനയായി അതിനെ കണക്കാക്കാം.


                                                                ************

എന്തിനൊരു നല്ല പദം കുഴിച്ചു മൂടണം?

           സ്ത്രീ-പുരുഷ ഭേദം പ്രകൃതി സൃഷ്ടമാണ്. ആ ഭേദ കൽപനയിൽ ഉച്ച-നീചാ ധിഷ്ഠിത ഭേദത്തിനു സ്ഥാനമില്ല. സ്ത്രീ-പുരുഷ ശക്തികൾ പരസ്പര പൂരക ങ്ങ ളാണ്. ഭാരതീയമായ ചിന്താപദ്ധതികളുടെയെല്ലാം അന്തർധാരയായി പ്രകൃ തി കല്പിതമായ സ്ത്രീ-പുരുഷ ഭേദം വർത്തിക്കുന്നുണ്ട്. അർദ്ധനാരീശ്വര സങ്ക ൽപം  അതിനൊരുദാഹരണമാണ്. സ്ത്രീ-പുരുഷ സമത്വം ഉത്ഘോഷിക്കു ന്ന അർദ്ധനാരീശ്വര പ്രതീകത്തിൽ നരസാന്നിധ്യത്തോടൊപ്പം തുല്യപ്രാധാന്യ ത്തി ൽ നാരീസാന്നിധ്യവും സന്നിവേശിപ്പിച്ചിരിക്കുന്നു. ദിനരാത്രങ്ങളെ കാമു കീ- കാമുകന്മാരായി ചിത്രീകരിക്കുന്ന കവിഭാവനയും സ്ത്രീ-പുരുഷ ശക്ത്തി ഭേദങ്ങളുടെ പരസ്പര പൂരണത്തിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
         ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാത്ത ചിലർ നമ്മുടെ നാട്ടിലു ണ്ട്.ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി സ്ഥാനത്തും അസ്ഥാനത്തും അവർ പടുവാ ക്കുകൾ ഉച്ചരിക്കും.
        "കവിതയെഴുത്തുകാരികൾക്ക് പരമ്പരാഗതമായി നൽകിപ്പോരുന്ന   'കവയത്രി ' എന്ന വിശേഷണം ഉപേക്ഷിക്കണം. സ്ത്രീകൾ കവിതയെഴുതുന്നത് പുച്ഛമായി കണ്ടിരുന്ന കാലത്തെ പ്രയോഗമാണത്. സ്ത്രീ-പുരുഷ ഭേദമില്ലാതെ കവിതയെഴുത്തുകാരെ പൊതുവിൽ 'കവി' എന്നു  തന്നെ സംബോധന ചെയ്യണം."
        കൊച്ചിയിൽ നടന്ന ഒരു പുരസ്കാര ദാനച്ചടങ്ങിൽ കേരളത്തിൽ   പ്രസിദ്ധ നായ  ഒരു സാംസ്കാരിക നായകൻ പ്രസംഗിച്ചു.മാധ്യമങ്ങൾ  ആ പ്രസ്താവ ന  പ്രാധാന്യം നല്കി പ്രചരിപ്പിച്ചു.  വാർത്ത കേട്ട് തിരുവനന്തപുരത്തിരുന്ന ഒരു മുതിർന്ന കവയത്രി പ്രതികരിച്ചു:
    " ശരിയാണദ്ദേഹം പറഞ്ഞത്. കേൾക്കാനൊട്ടും സുഖമില്ലാത്തൊരു പ്രയോ ഗം. കവി മതി. കവയത്രി വേണ്ടാ. കവിതയെഴുതുന്നവരെല്ലാം കവികളാ ണ്. സ്ത്രീ-പുരുഷ ഭേദം സംബോധനയിൽ ആവശ്യമില്ല."
      മുതിർന്ന കവയത്രിയുടെ അഭിപ്രായം കേട്ട് ഒരു സ്ത്രീപക്ഷ കവയത്രിക്ക് ആവേശം കയറി.
" വനിതാ ശില്പിയെ 'ശിൽപ്പിണി' എന്നു സംബോധന ചെയ്യാറില്ലല്ലോ. കവി എന്ന പ്രയോഗം തന്നെയാണ് നല്ലത്. അവരും ആ അഭിപ്രായത്തെ പിൻതാങ്ങി.
    എല്ലാം കണ്ടും കേട്ടുമറിഞ്ഞു കൊണ്ടിരുന്ന ഒരു ഭാഷാപണ്‍ഡിതനു കലി കയറി.മുഖം നോക്കാതെ അദ്ദേഹം പ്രതികരിച്ചു.

      ഭാഷയെക്കുറിച്ച് അവഗാഹമില്ലാത്തവർ അങ്ങനെ വല്ലതുമൊക്കെ വിളി ച്ചുപറയും. ' കവയത്രി' എന്നത് വ്യാകരണ നിയമപ്രകാരമുണ്ടായ അർത്ഥവ ത്തായ ഒരു പദമാണ്. കവി എന്ന പുല്ലിംഗ നാമത്തിന്റെ സ്ത്രീലിംഗമാണത്. ആ പദം സ്ത്രീയെ പുച്ഛിക്കുന്നില്ല. ' കവയത്രി' എന്ന വിശേഷണം കൊണ്ട് തന്നെ പുച്ഛിച്ചു എന്നു  പറയാൻ ഒരു സ്ത്രീയും മുന്നോട്ടു വരുമെന്നു തോന്നുന്നില്ല."

     മലയാളത്തിന്റെ ഭാവിയേപ്പറ്റി ആശങ്കപ്പെടുന്നവർ അവശ്യം അറിഞ്ഞിരി ക്കേണ്ട ഒരു സംഭവമാണിത്.

     അമ്പത്തൊന്നക്ഷരാളിയാണ്‌ മലയാളം. ആ അമ്പത്തൊന്നക്ഷരങ്ങളിൽ കുരു ത്തുവളർന്ന് തളിർത്തു പൂത്തുലഞ്ഞു നിൽക്കുന്ന അക്ഷരവൃക്ഷമാണ് മലയാള ഭാഷ. അതിന്റെ വളർച്ചയിൽ കവികളുടെ സംഭാവനകൾ മാത്രമല്ല ഉള്ളത്. കഥാകൃത്തുക്കളും, അഭിനേതാക്കളും,ചിത്രകാരന്മാരും, ഗായകരും മറ്റുമട ങ്ങുന്ന വലിയൊരു ജനസമൂഹത്തിന്റെ സംഭാവന അതിനു പിന്നിലുണ്ട്. അവർക്കൊന്നുമില്ലാത്ത പ്രത്യേക ശ്രേഷ്ടതകളൊന്നും കവികൾക്കവകാശപ്പെ ടാനില്ല.

     കാവ്യേതര സാഹിത്യമേഖലകളിൽ ലബ്ധപ്രതിഷ്ഠിതരായ   ഒരാൾ പോലും തങ്ങൾക്ക് കൽപിച്ചു കിട്ടിയ വിശേഷണങ്ങളിൽ അതൃപ്തരല്ല. നടി, നർത്തകി; ഗായിക, ചിത്രകാരി, അഭിനേത്രി, കാഥിക ഇത്യാദി വിശേഷണങ്ങളൊന്നും ഉപേക്ഷിക്കണമെന്ന ആവശ്യം ഇതുവരെ ഉന്നയിക്കപ്പെട്ടതായി അറിവില്ല. അഭിമാനപൂർവ്വം അവർ അത്തരം വിശേണങ്ങളെ നെഞ്ചോടു ചേർക്കുന്നു. കവയിത്രികൾക്കു മാത്രം ആ വിശേഷണത്തിൽ അലോരസം തോന്നാൻ എന്തേ കാരണം? ഉൽക്കർഷേച്ഛയിൽ കുരുത്ത അപകർഷതാബോധം എന്നല്ലാതെ എന്തു പറയാൻ!

       മലയാളത്തിനൊരു പാരമ്പര്യമുണ്ട്; തനതായൊരു ശൈലിയുമുണ്ട്. ആ പാരമ്പര്യവും ശൈലിയുമാണ് ഭാഷാസൗന്ദര്യത്തെ കാത്തു സൂക്ഷിക്കുന്നത്.

        മലയാളത്തിൽ ചിരപ്രതിഷ്ഠ നേടിയൊരു പദമാണ് 'കവയത്രി' എന്നത്. ആരുടേയും താൽപര്യത്തിനു വഴങ്ങി അതിനെ ഭാഷയിൽ നിന്നും അടർത്തി  കുഴിച്ചു മൂടാനാവില്ല. നിരോധനത്തിലൂടെയോ ഉപരോധത്തിലൂടെയോ ഈ പദത്തെ പാർശ്വവൽക്കരിച്ചാലും കവികൾക്കിടയിലെ ആണ്‍- പെണ്‍ വ്യത്യാ സം നിലനിൽക്കുക തന്നെ ചെയ്യും. ആ വ്യത്യാസത്തിന്റെ സൂചകങ്ങളായി  പുതിയ പദങ്ങളുടെ പിറവിയും നടക്കും.

        കവിതയുടെ കർത്താവ് സ്ത്രീയോ പുരുഷനോ എന്നറിയാനുള്ള സൂചകം മാത്രമാണ് കവി- കവയത്രി വിശേഷണങ്ങൾ. കവിശ്രീമാൻ എന്നും കവി ശ്രീമ തി എന്നും മാത്രമേ ഈ വിശേഷണങ്ങൾക്ക് അർത്ഥമുള്ളൂ.

       " കവി മതി; കവയത്രി വേണ്ടാ" എന്ന മുതിർന്ന കവയത്രിയുടെ അഭിപ്രാ യത്തെ അർഹമായ ഗൌരവത്തോടെ  തള്ളിക്കളയുക തന്നെ വേണം. കവയത്രി എന്ന വിശേഷണം കേൾക്കുന്നത് സുഖകരമല്ലെങ്കിൽ സുഖകരമായ മറ്റൊരു വിശേഷണം സ്വയം തെരഞ്ഞെടുത്തു ചാർത്തിക്കൊള്ളട്ടെ. എന്തിനൊ രു നല്ല പദത്തെ കുഴിച്ചു മൂടാൻ ആഹ്വാനം ചെയ്യുന്നു?


                                                                           *******

 

   ഊർദ്ധ്വശ്വാസം വലിക്കുന്ന മലയാള കവിതയ്ക്ക്

           പുരസ്കാരങ്ങളുടെ പെരുമഴക്കാലം  .

മലയാളകവിത ആസ്വദിക്കുന്നവരുടെ  എണ്ണം അംഗുലീപരിമിതമായിക്കൊണ്ടി
രിക്കുന്നു എന്ന് നിരീക്ഷണങ്ങളും പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പുസ്തക ക്കമ്പോളത്തിൽ കവിത വേണ്ടാച്ചരക്കായി കെട്ടിക്കിടക്കുന്നു.
രണ്ടോ മൂന്നോ കവികള കൂടി നാട് നീങ്ങിയാൽ മലയാളകവിതയുടെ ഉറവ നശിക്കും എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഇടക്കിടെ ചില കേന്ദ്രങ്ങളിൽ ഉയർന്നു കേൾക്കാം.
ഇതൊക്കെ തല്പര കക്ഷികളുടെ അടവുനയങ്ങൾ മാത്രമാണെന്നും കവിതയെ വെടക്കാക്കി തനിക്കാക്കാനുള്ള തത്രപ്പാടിനിടയിൽ ബുദ്ധിപൂർവ്വം ചിലർ കാട്ടി ക്കൂട്ടൂന്ന ചെപ്പടിവിദ്യകളാണെന്നും മറ്റു ചില കോണുകളിൽ നിന്നും പ്രതിരോ ധ പ്രഘോഷണങ്ങളും ഉയർന്നു കേൾക്കാറുണ്ട്. മലയാള കാവ്യരംഗം ഇങ്ങനെ കലുഷിതമാണെങ്കിലും ഋതുഭേദമില്ലാത്ത പുരസ്കാരവർഷം കവികളെ തേടി യെത്തുന്നത് വിരോധാഭാസം ജനിപ്പിക്കുന്നു.ഇപ്രകാരം പെയ്തിറങ്ങുന്ന വർഷജലമത്രയും ഒഴുകിയെത്തുന്നത് മുൻകൂട്ടി തയ്യാറാക്കിയ സംഭരണികളി ലേക്കാണെന്നുള്ള വസ്തുത നിരീക്ഷകരെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്നു.
എഴുതിത്തുടങ്ങുന്നവർക്കും, എഴുതിത്തെളിഞ്ഞവർക്കും, എഴുത്തു  നിർത്തി വിശ്രമിക്കുന്നവർക്കുമെല്ലാം പുരസ്‌കാരങ്ങൾ നൽകാനും അവരെ അനുമോ ദിക്കാനുമായി കേരളത്തിനകത്തും പുറത്തും ധാരാളം സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. മലയാള കവിതയെ ശക്തിപ്പെടുത്തുകയും ജനകീയ വൽകരിക്കുകയും ചെയ്യുക എന്നുള്ളതാണ് എല്ലാവരുടെയും ലക്ഷ്യം. എന്നി ട്ടും മലയാള കവിതയ്ക്ക് ജനപ്രിയതയുടെ കാര്യത്തിൽ യാതൊരു മുന്നേറ്റവും കാണുന്നില്ല.
എന്താണിതിനു കാരണം? ആരാണ് കാരണക്കാർ?
ഗൗരവ ബുദ്ധിയോടുകൂടിയുള്ള ഒരു പഠനം ഇക്കാര്യത്തിൽ അനിവാര്യമായി ത്തീർന്നിരിക്കുന്നു.

മലയാള കവിതയുടെ ചരിത്രം - ഒരെത്തിനോട്ടം.

ഇന്ത്യൻ ഭാഷകളിൽ പ്രായം കുറഞ്ഞ ഒരു ഭാഷയാണ്‌ മലയാളം. സംസ്കൃത ത്തിൽ  നിന്നും തമിഴിൽ നിന്നുമുരുത്തിരിഞ്ഞ് ദ്രാവിഡ ഭാഷകളോട് ഏറെ ചേർന്നു നിന്നും അന്യഭാഷകളെ സ്വാംശീകരിച്ചും സ്വയംപോഷണത്തിലൂടെ മലയാളം വളർന്നു വന്നു.

വേദസാഹിത്യത്തെ ഉപജീവിച്ചു വളർച്ച പ്രാപിച്ച മലയാള കാവ്യശാഖക്ക് സംസ്കൃതവുമായുള്ള പിതൃ-പുത്രീബന്ധത്തെ നിസ്സാരവൽകരിക്കാവുന്നതല്ല.
വേദസാഹിത്യത്തിന് ശങ്കരാചാര്യർ നടത്തിയിട്ടുള്ള വ്യാഖ്യാനങ്ങൾ മലയാള കാവ്യവഴികളിലെ ഈടുവയ്പ്പുള്ള പൈതൃക സ്വത്തുക്കളാണ്.

തിരുക്കുറലിന്റെയും ചിലപ്പതികാരത്തിന്റെയും ശക്തി തമിഴെഴുത്തിൽ നിന്നും മലയാളത്തിലേക്ക് ആവേശിച്ചിറങ്ങിയിട്ടുണ്ട്.

എഴുത്തച്ഛന്റെ കിളിപ്പാട്ടുപ്രസ്ഥാനം സാധാരണക്കാരെ കവിതയിലെക്കാക ർഷിക്കാൻ സഹായിച്ചു.  എഴുത്തച്ഛൻ പദാവലികളെക്കൊണ്ട് മലയാളത്തെ സമ്പുഷ്ടമാക്കി. വൈദീക സാഹിത്യം  മലയാളിക്കു വേണ്ട വിധം പരിചയപ്പെടു ത്തിക്കൊടുത്തതും എഴുത്തച്ഛൻ തന്നെ. പൂന്താനം നമ്പൂതിരിയുടെ പാനയും ചെറുശ്ശേരി യുടെ  ഗാഥയും കവിതയിൽ മലയാളത്തനിമ സൃഷ്ടിച്ചെടുത്തു. പൂന്താനം കൃതികളും ചെറുശ്ശേരി കൃതികളും ഭാഗവതത്തെ ഉപജീവിച്ചെഴുതി യ കാവ്യങ്ങളാണ്. തനതായ ശൈലിയും പദവിന്യാസ  ചാതുരിയും പാനകളെ യും ഗാഥകളെയും ജനപ്രിയകാവ്യങ്ങളാക്കിത്തീർത്തു. കുഞ്ചൻ നമ്പ്യാരുടെ കാലമായപ്പോഴേക്കും മലയാള കവിതയിൽ ജനകീയവ ല്ക്കരണം പൂര്ത്തിയാ യി. നർമ്മത്തിൽ ചാലിച്ചെടുത്ത ചടുലതാളപ്രധാനങ്ങളായ ആക്ഷേപഹാസ്യ ങ്ങളാണ് നമ്പ്യാർക്കവിതകളുടെ മുഖമുദ്ര. ശാശ്വത സത്യങ്ങളെയും ലൌകിക വിഷയങ്ങളെയും ലളിതമായ ഭാഷയിൽ നമ്പ്യാർ ആവിഷ്കരിച്ചു. ജനഹൃദയ ങ്ങളിൽ അദ്ദേഹത്തിൻറെ കവിത ആവേശിച്ചിറങ്ങി. കവിത്രയങ്ങളുടെ കാല മായപ്പോഴേക്കും മലയാള കവിതയ്ക്ക് വേറിട്ടൊരു മുഖം കൈവന്നു. തുടർന്ന് ലക്ഷണയുക്തവും ഉദാത്തവുമായ ധാരാളം കവിതകൾ മലയാളത്തിനു ലഭിച്ചു.
മത്സരബുദ്ധിയോ സ്ഥാനമാനലബ്ധിയോ ഫലേച്ഛയോ കൂടാതെ കാവ്യരചനയിൽ ഏർപ്പെട്ട ഒരു കൂട്ടം സർഗ്ഗധനന്മാരുടെ സംഭാവനകളായിരുന്നു ആ നേട്ടങ്ങ ളത്ര
യും.

മലയാള കവിതയിലെ അരുണ ദശകം .

അരുണ ദശകം എന്ന പേരിൽ മലയാള കാവ്യചരിത്രത്തിൽ വിശേഷിപ്പിക്കപ്പെ ടുന്ന കാലഘട്ടം പുതുവഴികൾ തേടി ഒട്ടേറെ പ്രയാണങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജനാധിപത്യ വ്യവസ്ഥിതി ചുവടുറപ്പിച്ചതോടെ മലയാള സാഹിത്യ രംഗം പുരോഗമനപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിൽ ചുവടു മാറി ചലിക്കാൻ തുടങ്ങി. മാർക്സിയൻ ചിന്താധാരകളുടെ ശക്തിസ്വാധീനം രചനകളിൽ പ്രതിഫ ലിച്ചു.

വിമർശകന്മാരും നിരൂപകരും പുരോഗമനാശയങ്ങളുള്ള കൃതികളെ ഉദാത്ത ങ്ങൾ എന്നു വാഴ്ത്തി സ്തുതിച്ചു.  ക്രമേണ മലയാള കവിതയിൽ പുരോഗമ  നാത്മകത അന്തർധാരയായി കടന്നുകൂടി. കാവ്യരംഗത്തെ പ്രസ്ഥാനവല്കരണ ത്തിന് അതു വഴി തെളിച്ചു. പ്രസ്ഥാനേതര സാഹിത്യ പ്രവർത്തനങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ പോയി.

പക്ഷപാതപരമായ വിമർശനങ്ങളും നിരൂപണങ്ങളും വളർത്തിയെടുക്കു കയും അർഹരായ പലരെയും കാവ്യരംഗത്തുനിന്നു തുരത്തിയോടിക്കുകയും ചെയ്തു. പ്രസ്ഥാന ദല്ലാളന്മാരായി ചാർന്നു നിന്ന കവികൾ മുഖ്യധാരയിൽ കയറിക്കൂടി. ഇത്തരത്തിൽ ഒരു ദയനീയ ബാക്കിപ്പത്രമാണ് അരുണ ദശകം മലയാളത്തിനു സമ്മാനിച്ചു പോയത്.

കവിതയിലെ വർഗ്ഗീകരണ വഴികൾ 

വിലാപകാവ്യം, പ്രേമകാവ്യം, ദൂതകാവ്യം, ഖണ്ഡകാവ്യം, മഹാകാവ്യം  തുട ങ്ങി അർത്ഥപൂർണ്ണങ്ങളായ വർഗ്ഗീകരണങ്ങൾ പണ്ടുമുതൽക്കേകവിതയിൽ  നടത്തപ്പെട്ടുകാണുന്നു. കാവ്യ ത്തിന്റെ സ്വഭാവവും രൂപഘടനയും മറ്റുമാണ് ഇത്തരം വർഗ്ഗീകര ണങ്ങൾക്ക് മാനദണ്‍ഡങ്ങളായി സ്വീകരിച്ചിട്ടുള്ളത്. എന്നാ ൽ, അടുത്ത കാല  ത്തായി ഇതി ൽ നിന്നൊക്കെ വ്യത്യസ്തവും ഏറെ വിചിത്ര വുമായ ഒരു വർഗ്ഗീകരണ രീതി ശക്തിപ്പെടുകയുണ്ടായി.പദ്യകവിത, ഗദ്യകവി ത, ദളിത്‌ കവിത, പെണ്‍ കവിത, രാഷ്ട്രീയ കവിത, ആദ്ധ്യാ ത്മീയ കവിത എന്നൊ ക്കെയായി വർഗ്ഗീകരണത്തി ന്റെ പുതിയ മാനദണ്‍ഡങ്ങൾ. പ്രതിജ്ഞാബദ്ധത, പ്രകൃതിസ്നേഹം ഇത്യാദി മാനങ്ങൾ ഏതാനും ചില കവികളുടെ കുത്തകയാ ക്കി സ്ഥിരീകരിക്കപ്പെടുക യും ചെയ്തു.

മേൽപ്പറഞ്ഞ പ്രവണതകൾ കാവ്യാവിഷ്കാരത്തിന്റെ  ഉദാത്തതയെയും  കാവ്യസംസ്കാരത്തേയും   കളങ്കപ്പെടുത്തി. ശുദ്ധ കാവ്യസംകാരത്തിന്റെ നാടുനീങ്ങലിനും ഇതു വഴി തെളിച്ചു. പൊളിച്ചെഴുത്തും, ഉടച്ചുവാർക്കലും മലയാള കവിതയിൽ അഴിഞ്ഞാട്ടം നടത്തി. കവിത എന്ന ലേബലിൽ അക്ഷര ക്കൂട്ടുകളുടെ നിർവചനാതീതമായ  ആവിഷ്കാര രൂപങ്ങൾ പ്രത്യക്ഷപ്പെടാ നും  തുടങ്ങി. പ്രസ്ഥാന ദല്ലാളന്മാർ അവയെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

ലിറ്റററി ജേർണലിസ്സത്തിന്റെ സ്വാധീനം

ലിറ്റററി ജേർണലിസ്സത്തിന്റെ  ഉയിർപ്പും വളർച്ചയും മലയാള കവിതയെ കീഴ്‌മേൽ ഉഴുതു മറിച്ചു. മാധ്യമപ്രവർത്തകരുടെ നിയന്ത്രണ വലയത്തിലേക്ക് കവിത വലിച്ചിഴക്കപ്പെട്ടു. ശുദ്ധസാഹിത്യം സാഹിത്യജേർണലിസ്സത്തിനു  വഴി മാറിക്കൊടുത്തു. പത്രഭാഷ സാഹിത്യ ഭാഷയുടെ മേൽ മേൽക്കൈ നേടിയെടു ത്തു.
സാഹിത്യകാരന്മാർ പത്രപ്രവർത്തന രംഗത്തു ശോഭിച്ചിരുന്ന ഒരു കാലമുണ്ടാ യിരുന്നു. എന്നാലിന്ന് ലിറ്റററി ജേർണലിസ്റ്റുകൾ സാഹിത്യ രംഗം കീഴടക്കിയ ഒരു സ്ഥിതിവിശേഷമാണ് കാണാൻ കഴിയുന്നത്‌. കവിതയെ ബോധപൂർവ്വം ഒഴിവാക്കി കാവ്യേതര സാഹിത്യരചനകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു സ്ഥിതിവിശേഷവും നമുക്കിന്നു കാണാനാവുന്നു.

പാശ്ചാത്യ സ്വാധീനം.

ആധുനിക പാശ്ചാത്യ കവിതകളിലുണ്ടായ പുത്തൻ പ്രവണതകൾ മലയാള കവിതയിലും പ്രതിഫലനങ്ങൾ ഉളവാക്കി. കവിത ചൊല്ലിയും ആലപിച്ചും പാരായണം ചെയ്തും പരിശീലിച്ചു വന്ന മലയാളി കവിത പറയാനും, വായിക്കാനും, പ്രസംഗിക്കാനും തുടങ്ങി. ആലാപനവും പാരായണവും ചൊല്ലലുമെല്ലാം അവൻ മറന്നു.കാവ്യങ്ങളും കാവ്യേതര സൃഷ്ടികളും തമ്മിൽ ഭേദമില്ലെന്ന ഒരു തോന്നൽ പരക്കെ സൃഷ്ടിക്കപ്പെട്ടു.

ദീർഘവീക്ഷണമില്ലാത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ.

ദിശാബോധമില്ലാത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ മലയാള ഭാഷയെയും സാഹിത്യത്തെയും തകർത്തുകളയുന്നതിൽ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഭാഷാപഠനത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള പഠന പദ്ധതികൾ തയ്യാറാ  ക്കുന്നതിൽ ആദ്യകാല ഭരണകർത്താക്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദശകങ്ങളായി ആ രീതിക്കു മാറ്റം വന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വളർച്ചക്ക് മലയാളഭാഷയെ ഇകഴ്ത്തിക്കാണിക്കേണ്ടത് ആവ ശ്യമാണെന്നു മനസ്സിലാക്കിയ വിദ്യാഭ്യാസക്കച്ചവടക്കാർ അധികാരകേന്ദ്രങ്ങ ളിൽ സ്വാധീനം ചെലുത്തി വിദ്യാഭ്യാസനയങ്ങൾ തിരുത്തിച്ചെടുത്തു.

മാതൃഭാഷ പഠിക്കാതെയും ബിരുദങ്ങളും ബിരുദാനന്ത ബിരുദങ്ങൾ നേടിയെടു ക്കാമെന്നുള്ള ഒരു സ്ഥിതിവിശേഷം സംജാതമായി. മലയാളം പഠിക്കു ന്നതും കൈകാര്യം ചെയ്യുന്നതും അന്തസ്സൂ കുറഞ്ഞ ഒരേർപ്പാടാണെന്ന തോന്ന ലും പരക്കെ ഉണ്ടായിത്തുടങ്ങി. അതോടെ ഭാഷാപഠനത്തിന്റെ പ്രാധാന്യം ക്രമേണ കുറയാൻ തുടങ്ങി. വ്യാകരണം, കാവ്യം, നാടകം തുടങ്ങിയ സാഹിത്യ ശാഖ കൾ തളർച്ച ബാധിച്ചു മരവിച്ചു പോയി.

അടിസ്ഥാനപരമായി സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷയെ ഉദ്ധ രിക്കാനെന്ന വ്യാജേന ലക്ഷങ്ങൾ മുടക്കി ഉദ്ധാരണ പരിപാടികൾ സംഘടിപ്പി ക്കുന്ന അധികാരികൾ കഥയറിയാതെ ആട്ടം കാണുന്നവരാണ്. ഭരണഭാഷ മല യാളമാക്കിയതുകൊണ്ടോ, ഭാഷാവാരാചരണങ്ങൽ സംഘടിപ്പിച്ചതുകൊണ്ടോ, പുരസ്കാര വർഷം നടത്തി ഏതാനും ചിലരെ കൊടിപതികളാക്കിയതുകൊ ണ്ടോ മലയാളം രക്ഷപ്പെടാൻ പോകുന്നില്ല. ഭാഷാപഠനത്തിനു മുൻ‌തൂക്കം ന ല്കി വിദ്യാഭ്യാസനയം പരിഷ്കരിക്കുക മാത്രമാണ് അതിനുള്ള ഏക പോംവഴി.

നിരൂപകരുടെയും വിമർശകരുടെയും അഭാവം 

ഹൃദയഹാരിയായ ഒരു കഥ വായിച്ചു കഴിഞ്ഞാലുടനെ നമ്മൾ പറയും: " കാവ്യാത്മകത തുളുമ്പി നിൽക്കുന്ന കഥ!"
നല്ലൊരു നാടകം കണ്ടിറങ്ങിയാൽ  സഹൃദയന്മാർ തമ്മിൽത്തമ്മിൽ അഭിപ്രായപ്പെടും:
" നാടകാന്തം കവിത്വം".
വായനാസുഖം പകർന്നുതരാൻ കഴിവുള്ള ഒരു നോവൽ വായിച്ചാലുടൻ വായനക്കാരൻ പറയും:
" കവിതപോലെ വായിച്ചാസ്വദിക്കാവുന്ന  നോവൽ!"
എന്താണിതിനു കാരണം?
ഏതൊരു സാഹിത്യരൂപത്തിന്റെയും പ്രച്ഛന്നമുഖമാണ് കവിത എന്നത് തന്നെ.നിരൂപണത്തിന്റെയും വിമർശനത്തിന്റെയും അഭാവമാണ് കവിതയെ ജനഹൃദയങ്ങളിൽ നിന്നും അകറ്റിക്കൊണ്ടുപോകുന്നത്. കവിതക്കുമാത്രമല്ല, മലയാലസാഹിത്യത്തിനാകെത്തന്നെ ഇത്തരമൊരു ഗതികേടു വന്നുപെട്ടിരി ക്കുന്നു.

വിമർശനവും നിരൂപണവും 

ഒരു കൃതിയുടെ  ഘടനാപരമായ സവിശേഷതകളും പോരായ്മകളും  ചൂണ്ടി ക്കാട്ടി  കൃതിയെ വിലയിരുത്തുന്ന കലയാണ്‌ വിമർശനം. വിമർശനത്തോടൊ പ്പം കവിതക്കു പുതിയ മാനങ്ങൾ കൂടി കണ്ടെത്തി പഠനാധിഷ്ഠിതമായൊ രു  ആസ്വാദനമാണ് കാവ്യനിരൂപണത്തിൽ  നടക്കുന്നത്. കവിതയും നിരൂപണ വും വിമർശനവും ത്രിത്വാവസ്ഥയെ ഭേദിച്ച് എകത്വത്തിൽ വിലയം പ്രാപിക്കു മ്പോൾ മാത്രമാണ് കവിതയുടെ മഹത്വം ശരിക്കും വെളിപ്പെട്ടുകിട്ടുന്നത്.
നിരൂ പകനെയും വിമർശകനെയും തന്റെ അനുഭൂതിതലത്തിലേക്ക് കൂട്ടി ക്കൊണ്ടു പോകാൻ കവിക്കു കഴിയണമെങ്കിൽ രചന അത്രത്തോളം മഹത്വ മുള്ളതായിരി ക്കണം. പ്രതിഭയുടെ മുതൽക്കൂട്ടിനുള്ള പലിശയാണ് വിമർശനം എന്ന്  ജോർജ്ജ് സന്തയനനെക്കൊണ്ടു പറയിച്ചത് ഈ തിരിച്ചറിവാണ്.

കവികളെ വിലയിരുത്തുന്നത് കവികളുടെ പണിയാണെന്ന് ഡോ. ബെൻ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടതിനു പിന്നിലും ഇതേ ചേതോവികാരമാണുള്ളത് .

'വിമർശകൻ പൂർണ്ണ വായനക്കാരനാണ്.' എന്ന് ഡോ. എഫ്. എച്ച്. ലീവീസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃതിയുടെ ആത്മാവിലേക്കിറങ്ങിച്ചെന്ന്  ആഴത്തിൽ നടത്തുന്ന പഠനാത്മകമായ  വായനയെ പൂർണ്ണ വായന എന്നു വിശേഷിപ്പി ക്കാം. പ്രതിഭാശാലികൾക്കുമാത്രം സാധിച്ചെടുക്കാവുന്ന കാര്യമാണത്.

''വ്യാഖ്യാതാ വേത്തി  നോ കവി:''

(കവി മാത്രം പോരാ  വിമർശകനും കൂടി വേണം)

" കവിരേവ  വിജാനാതി  കാവേ: പരിമളം ഗിരാം. "

( കവിക്കു മാത്രമേ വിമർശകനാകാൻ യോഗ്യതയുള്ളൂ . )  തുടങ്ങിയ ഭാരതീയമായ നിലപാടുകളും മുകളിൽ  പറഞ്ഞ പാശ്ചാത്യ നിലപാടുകളോടു യോജിക്കുന്നുണ്ട് .

"ഒരു ചീത്തക്കവിതയുടെ പേരിൽ പ്രശംസിക്കപ്പെടുന്നതിനേക്കാൾ എനിക്കി ഷ്ടം  ഒരു നല്ല കവിതയുടെ പേരിൽ അധിക്ഷേപിക്കപ്പെടുവാനാണ്." എന്ന  വിക്ടർ യൂഗോയുടെ അഭിപ്രായം മലയാളകവികൾ മനസ്സിലാക്കിയിരിക്കു ന്നത്  നല്ലതാണ്.

വിമർശിക്കപ്പെടുമ്പോൾ മാത്രമാണ് ഒരു കവിത ശ്രദ്ധിക്കപ്പെടുന്നത്.വിമർശനം 
മൂർച്ചയുള്ളതാകുമ്പോൾ വിമർശിക്കപ്പെടുന്ന കൃതി നിരൂപണങ്ങൾക്ക് വിധേ യമായിത്തീരും. തുടർന്ന് ചർച്ചകൾ അരങ്ങേറും. അങ്ങനെയാണ് സാഹിത്യ ത്തിൽ  ആസ്വാദനതലങ്ങൽ ഉരുവപ്പെടുന്നത്.

മേൽപ്പറഞ്ഞ ഒരു സാഹിത്യസംസ്കാരം ഇന്നു കേരളത്തിലില്ല. ഉദരംഭരികളും യശ:പ്രേമികളും  പണക്കൊതിയന്മാരും പരസ്പര ധാരണയോടുകൂടി സാഹി ത്യാസ്വാദന ശേഷി നശിപ്പിച്ച് പൊതുജനത്തെ സാഹിത്യരംഗത്തുനിന്നും ആട്ടി യോടിക്കുന്ന ദയനീയമായ കാഴ്ചയാണ് ഇന്നു കേരളത്തിൽ കാണാൻ കഴിയു ന്നത്‌.

പൂർവ്വസൂരികൾ ചിട്ടപ്പെടുത്തിയ കാവ്യനിയമങ്ങളും നിരൂപണ ശൈലിയുമെ ല്ലാം കാറ്റിൽപ്പറത്തി പുരോഗമനാശയങ്ങളില്ലാത്ത കവിതകൾ അധമങ്ങളാന്നു വിളിച്ചുകൂവി വിളംബരം ചെയ്ത് ' പുരോഗമനം ' എന്ന പദത്തിനു സങ്കുചിത വ്യാഖ്യാനം നല്കി കവിതയെ അനാകർഷകമാക്കിയത് നിക്ഷിപ്തതാല്പര്യ ങ്ങൾ സംരക്ഷിച്ചെടുക്കാൻ വേണ്ടി കരുതിക്കൂട്ടി സംഘടിച്ച ചില അദൃശ്യ ശക്തികളാനെന്നുള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ഹൃദയം കൊണ്ടു കവിത വായിക്കുന്നവനാണ് സഹൃദയൻ. അവനെ വഴി തെറ്റിക്കാൻ ഒരാൾക്കും ഒരുകാലത്തും കഴിയില്ല. സഹൃദയരായ ഒരു കൂട്ടം ആളുകളെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞാൽ മലയാള കവിതക്കു വന്നുഭവിച്ച ശോചനീയസ്ഥിതി മാറ്റിയെടുക്കാൻ പ്രയാസമുണ്ടാവില്ല.

അതെങ്ങനെ സാധിച്ചെടുക്കാം?

സാഹിത്യത്തെ പ്രസ്ഥാനങ്ങളുടെ പിടിയിൽ നിന്നും മോചിപ്പിച്ചെടുക്കുക എന്നതാണ് ആദ്യ പടിയായി ചെയ്യാനുള്ളത്. സമാന്തര പ്രസിദ്ധീകരണങ്ങളും സമാന്തര കൂട്ടായ്മകളും ഇക്കാര്യത്തിൽ ചിന്തിച്ചു വേണ്ടതു ചെയ്യേണ്ടതുണ്ട്.
 പ്രതിരോധശേഷിയുള്ള എഴുത്തുകാരെ പ്രൊൽസാഹിപ്പിക്കാനുതകുംവിധമു ള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കാര്യത്തിൽ അവർ ശ്രദ്ധിക്കണം. പ്രസ്ഥാനേതര സാഹിത്യക്കൂട്ടായ്മകൾ പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും രൂപീകരിക്കപ്പെടണം. വിജ്ഞാനപ്രദവും പ്രയോജനകരവുമായ സാഹിത്യപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തണം. പ്രാദേശീക കൂട്ടായ്മകളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായൊരു കേന്ദ്രീകൃത സംയോജനപദ്ധതിക്കു രൂപം നൽകി പ്രവർത്തനക്ഷമമാക്കിത്തീർക്കണം. അതിനും പുറമേ നിരൂപണ കലയിലേക്ക് പുതു തലമുറയെ ആകർഷിക്കാൻ പോന്ന കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യണം. വിമർശനങ്ങളെ ആരോഗ്യക രമായി സമീപിക്കാനുള്ള ഒരു സാഹിത്യസംസ്കാരം വളർത്തിയെടുക്കണം.

 അധികാരികളുടെയോ സർക്കാരുകളുടെയോ ഭാഗത്തുനിന്നും ഇതൊന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങളല്ല. സന്നദ്ധസംഘടനകൾക്കു മാത്രമേ ഇക്കാര്യ ത്തിൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ കഴിയൂ.

ഉണർന്നു പ്രവർത്തിക്കേണ്ടത് ഭാഷാസ്നേഹികളും കവിതാപ്രേമികളുമാണ്. അവർ ആ ദൗത്യം ഏറ്റെടുക്കട്ടെ! മലയാളവും മലയാള കവിതയും രക്ഷപ്പെടുക തന്നെ ചെയ്യും.

                                                                             **********