തിത്തിരിപ്പക്ഷിയുടെ ജനന കഥ
*****
തൈത്തിരീയോപനിഷത്തിലൂടെ പ്രസിദ്ധമായ തിത്തിരിപ്പക്ഷികളുടെ ജനന ത്തെപ്പറ്റി പ്രതിപാദിക്കുന്ന രസകരമായൊരു കഥ മഹാഭാരതം ഉദ്യോഗ പർവ്വത്തിലും ദേവീ ഭാഗവതത്തിലുമായി ചിതറിക്കിടപ്പുണ്ട്. അതിവിടെ ഉദ്ധരിക്കുന്നു.
ദേവേന്ദ്രന്റെ സഹോദരന്മാരിൽ ഒരാളായിരുന്നു ത്വഷ്ടാവ്. വിഷയാധിഷ്ടിത ഭോഗസംസ്കൃതിയുടെ പ്രോക്താവായിരുന്ന ഇന്ദ്രന്റെ നടപടികളോട് ത്വഷ്ടാ വിനു യോജിപ്പുണ്ടായിരുന്നില്ല. സഹോദരനെ നേർവഴിക്കു നയിക്കാൻ കെൽപ്പുള്ള ഒരു പുത്രനുണ്ടാകാൻ വേണ്ടി അദ്ദേഹം വൃതാനുഷ്ടാനങ്ങളിൽ മുഴുകി.അതിന്റെ ഫലമായി ത്വഷ്ടാവിന് ഒരു പുത്രൻ ജനിച്ചു. മൂന്നു തലകളുള്ള ഒരു വിചിത്ര ശിശുവായിരുന്നു അവൻ. മൂന്നു തലകലുണ്ടായിരുന്ന കാരണത്താൽ ത്രിശിരസ്സ് എന്ന പേരുകൂടി അവനു വീണു കിട്ടി.
ജന്മനാ തന്നെ അതിബുധിമാനായിരുന്നു ആ കുമാരൻ. യൗവ്വനമായപ്പോഴേക്കും ഘോരതപസ്സുകൾ ചെയ്ത് അവൻ അതിതേജസ്വിയായിത്തീർന്നു. മൂന്നു മുഖ ങ്ങളുള്ളതിൽ ഒന്നാമത്തെ മുഖം കൊണ്ടവൻ വേദോച്ചാരണം നടത്തുമ്പോൾ രണ്ടാമത്തെ മുഖംകൊണ്ട് ലോകനിരീക്ഷണം നടത്തുമായിരുന്നു.അതെ സമയത്തു തന്നെ മൂന്നാമത്തെ മുഖം മദ്യപാനത്തിനായി അവൻ പ്രയോജനപ്പെടുത്തി. ത്രിശിരസ്സിന്റെ തപോനിഷ്ഠകൾ കണ്ടു ഭയന്ന ഇന്ദ്രൻ അപ്സരസ്സുകളെ അയച്ച് അവന്റെ തപസ്സിനു വിഘ്നമുണ്ടാക്കാൻ നോക്കി. പക്ഷെ, ഇന്ദ്രന്റെ വേലകളൊന്നും ത്രിശിരസ്സിന്റെ മുന്നിൽ ചെലവായില്ല. അവസാനം നേരിട്ടു ചെന്ന് ത്രിശിരസ്സിനെ വധിക്കാൻ തന്നെ ഇന്ദ്രൻ തീരുമാനിച്ചു. ധ്യാനനിരതനായിരുന്നന്ന ത്രിശിരസ്സിനു നേരെ ഇന്ദ്രൻ ചക്രായുധം പ്രയോഗിച്ചു. ചക്രായുധ മേറ്റു ബോധം കെട്ടുവീണ അവന്റെ മൂന്നു ശിരസ്സുകളും ഇന്ദ്രന്റെ ആജ്ഞ പ്രകാരം ഒരു തച്ചൻ വെട്ടിമാറ്റി. തച്ചന്റെ പ്രവൃത്തിയിൽ സന്തുഷ്ടനായി ത്തീർന്ന ഇന്ദ്രൻ അന്നുതൊട്ട് യാഗങ്ങളിൽ യജിക്കപ്പെടുന്ന പശുക്കളുടെ തലയ്ക്കുള്ള അവകാശം തച്ചനു കൽപ്പിച്ചു നല്കി. തച്ചൻ മുറിച്ചു മാറ്റിയ ത്രിശിരസ്സിന്റെ വേദം ചൊല്ലുന്ന മുഖത്തുനിന്നും കപിഞ്ചലപ്പക്ഷികളും, മദ്യപാനം ചെയ്യുന്ന മുഖത്തു നിന്നും കളപിംഗപ്പക്ഷികളും, ലോകനിരീക്ഷണം നടത്തുന്ന മുഖത്തുനിന്നും തിത്തിരിപ്പക്ഷികളും പുറത്തു വന്നു.
പുനർ വായന.
വിഷയാധിഷ്ടിത ഭോഗസംസ്കൃതിയുടെ പ്രതീകമാണ് പുരാണങ്ങളിലെ ഇന്ദ്രൻ.ആ സംസ്കൃതി തിരുത്തിക്കുറിക്കാൻ വേണ്ടി സഹോദരനായ ത്വഷ്ടാവ് നടത്തിയ പ്രതീക പ്രവൃത്തികളും, അതിനദ്ദേഹത്തിനു ലഭിച്ച തിരിച്ചടികളും നാടകീയമായി ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.
അധികാരസ്ഥാനത്ത് വിരാജിച്ച ഇന്ദ്രനിൽ നിന്നും അധികാരങ്ങൾ ബലപ്രയോ ഗത്തിലൂടെ പിടിച്ചെടുക്കാൻ ത്രാണിയില്ലാത്തൊരു വ്യക്തിയായിരുന്നു ത്വഷ്ടാവ്. പുത്രനിലൂടെ അതു സാധിച്ചെടുക്കാനും തന്റെ താല്പര്യങ്ങൾക്കനു സരിച്ച് അധികാരം കയ്യാളാനുമുള്ള തന്ത്രങ്ങളാണ് ത്വഷ്ടാവ് ആവിഷ്കരിച്ചത്.
വേദാധ്യയനം ലോകനിരീക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വ്യാപരിച്ചിരുന്ന ത്രിശിരസ്സിന്റെ ദൗർബ്ബല്യമായിരുന്നു മദ്യപാനം.
വേദാധ്യയനത്തിലൂടെയും ലോകനിരീക്ഷണത്തിലൂടെയും കർമ്മശേഷി വർദ്ധി പ്പിച്ചെടുത്ത് തക്കം പാർത്തിരുന്നു പ്രവർത്തിക്കുക എന്നതായിരുന്നു ത്രിശിര സ്സിന്റെ ഉദ്ദേശ്യം. ലക്ഷ്യബോധത്തോടുകൂടിയുള്ള അവന്റെ കർമ്മങ്ങളെ യാണ് ഘോരതപസ്സ് എന്ന പ്രതീകം സൂചിപ്പിക്കുന്നത്.
വിഷയാധിഷ്ടിത ഭോഗ സംസ്കൃതിയോടുള്ള വിയോജിപ്പാണല്ലോ ത്രിശിര സ്സിനെ ഇന്ദ്രവിരോധിയാക്കിത്തീർത്തത്. അതു മനസ്സിലാക്കിയ ഇന്ദ്രൻ അവനെ ഭോഗ സംസ്കൃതിയിലേക്ക് ആകർഷിക്കാനുള്ള കൗശലങ്ങൾ പ്രയോഗിച്ചു. തന്റെ കൗശലങ്ങൾ ത്രിശിരസ്സിന്റെ മുന്നിൽ ചെലവാകാതെ വന്നപ്പോൾ ഉന്മൂലന തന്ത്രം തന്നെ ഇന്ദ്രൻ പ്രയോഗിച്ചു.
ത്രിശിരസ്സിന്റെ തല വെട്ടി മാറ്റിയ തച്ചന് യജ്യപ്പശുക്കളുടെ തലകൾ അവകാശ മായി കൽപ്പിച്ചു നൽകിയ ഇന്ദ്രന്റെ പ്രവൃത്തി മറനീക്കി വായിച്ചെ ടുക്കേ ണ്ടതുണ്ട്.
യാഗം ഭോഗസംസ്കൃതിയുടെ ഉൽപന്നമായ വൈദീക കർമ്മങ്ങളിലൊന്നാണ്. യാഗത്തിന്റെ മറവിൽ മദ്യമാംസാദികളുടെ ഉപഭോഗവും ധനധൂർത്തുമാണ് നടന്നുകൊണ്ടിരുന്നത്. ഭോഗസംസ്കൃതിയെ പിന്തുണയ്ക്കുന്ന ഒരു വൈദീക വിഭാഗത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ബുദ്ധിരാക്ഷസന്മാർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത വൈദീക വിധികളായിരുന്നു യാഗങ്ങൾ.
അറപ്പും ശങ്കയുമില്ലാതെ ത്രിശിരസ്സിന്റെ ശിരസ്സറുത്ത തച്ചനിൽ വിദഗ്ദ്ധനാ യൊരു കശാപ്പുകാരനെ ഇന്ദ്രൻ കണ്ടെത്തി.ശമ്പളം നിശ്ചയിച്ചു നൽകിയും പദവി വാഗ്ദാനം ചെയ്തും അവനെ ഇന്ദ്രൻ കൂടെ ചേർത്തു നിർത്തി. (സാധന ക്കൈമാറ്റ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളു ടെ തല, കുടൽ, തുകൽ തുടങ്ങിയ ഭാഗങ്ങൾ കശാപ്പുകാരന് കൂലിയിനത്തിൽ നൽകിപ്പോന്നിരുന്നു.)
വൈദീകവിധിപ്രകാരം കശാപ്പു ചെയ്യുന്ന മൃഗങ്ങളെയാണ് യാഗാഗ്നിയിൽ ഹോമിച്ചിരുന്നത്. വിധിപ്രകാരം കശാപ്പു നടത്താൻ പരശീലനം ലഭിച്ചവരും യാഗാനുകൂലികളുമായ കശാപ്പുകാരെ ഉറപ്പാക്കേണ്ടത് രാജാവെന്ന നിലയിൽ ഇന്ദ്രന്റെ കടമയായിരുന്നു. കശാപ്പുകാരുടെ നല്ലൊരു തലമുറയെ പ്രതീക തച്ചനിൽക്കൂടി വാർത്തെടുക്കാനുള്ള തന്ത്രമാണ് ഇന്ദ്രൻ പ്രയോഗിച്ചത്.
ത്രിശിരസ്സിന്റെ വെട്ടി മാറ്റിയ ശിരസ്സുകളിൽ നിന്നും കുരുവി ഇനത്തിൽപ്പെട്ട മൂന്നു തരം പക്ഷികൾ ജന്മമെടുത്തു എന്നാണ് കഥയിൽ കാണുന്നത്. ഇതു തികച്ചും പ്രതീകാത്മക പ്രയോഗമാണ്. പക്ഷികൾ വിതക്കാറില്ല, കൊയ്യാറില്ല, നാളേക്ക് കരുതി വയ്ക്കാറുമില്ല. ഏതെങ്കിലുമൊരു ദിക്കിൽ സ്ഥിരമായി താമസിക്കണമെന്ന നിർബ്ബന്ധവും ഭൂരിപക്ഷം പക്ഷികൾ ക്കുമില്ല. പക്ഷെ ത്രിശിരസ്സിന്റെ കാര്യം അതല്ല.
നിശ്ചിത ലക്ഷ്യത്തോടുകൂടി ത്വഷ്ടാവ് ത്രിശിരസ്സിനെ വളർത്തി. പക്ഷേ, ലക്ഷ്യ ത്തിൽ അവനെ കൊണ്ടെത്തിക്കുന്ന കാര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടു. ഗുണസമ്പത്തും ലക്ഷ്യബോധവുമൊക്കെ ഉണ്ടായിരുന്നിട്ടും ത്രിശിരസ്സ് മദ്യപാന ത്തിന് അടിമയായിരുന്നു. ആ ദുർശീലം അവനെ അകാലമൃത്യുവിന്റെ കൈകളിൽ കൊണ്ടുചെന്നെത്തിച്ചു. മദ്യവർജ്ജന സന്ദേശം പ്രത്യേക ഊന്നൽ നകി കഥാകാരൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അധികാര ദുഷിപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ ജാഗരൂകരായിരുന്നില്ലെങ്കിൽ അധികാരികളുടെയോ, അധികാര ദാല്ലാളന്മാരുടെയോ കെണിയിൽപ്പെട്ട് അവർക്ക് അകാലമരണം പോലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സന്ദേശവും തിളങ്ങി നിൽക്കുന്നുണ്ട് ഈ കഥയിൽ.

********
No comments:
Post a Comment