മരണം
മരണം!
അതിനെ
എങ്ങനെ നിർവചിക്കാം?
സംസ്കൃതത്തിലെ
രണ്ടു വാക്കുകൾ
ഞാനിവിടെ
കടം കൊള്ളുന്നു.
'മ' = അരുത്.
'രണം' = സമരം,യുദ്ധം, പോര്.....
'മ' + 'രണം' = മരണം.....( ? )
ജീവിത സമരത്തിൽ നിന്നുള്ള
മുക്തിയാണല്ലോ മരണം...?
എങ്കിൽ പിന്നെ
മരണത്തെ ഭയക്കേണ്ടതുണ്ടോ?
ഞാൻ
മരണത്തെ സ്നേഹിക്കുന്നു.
അവൾ
എന്റെ ഇഷ്ടകാമുകി.
No comments:
Post a Comment