മത്സ്യാവതാരം ഒരു പോസ്റ്റ്മോർട്ടം
പണ്ടൊരിക്കൽ ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്നും വേദ ങ്ങൾ മോഷ്ടിച്ചെടുത്തു കടലിൽ ഒളിപ്പിച്ചു. ബ്രഹ്മദേവൻ വിവരം വിഷ്ണു വിനെ ധരിപ്പിച്ചു. മത്സ്യാവതാരമെടുത്തു ഹയഗ്രീവനെ വധിച്ച് വേദങ്ങൾ വീണ്ടെടുത്തുകൊടുക്കാമെന്ന് വിഷ്ണു ബ്രഹ്മാവിന് ഉറപ്പു കൊടുത്തു.
സത്യ വൃത മനു ബദരിയിൽ തപസ്സു ചെയ്യുന്ന കാലമായിരുന്നു അത്. ഒരിക്കൽ സന്ധ്യാവന്ദനത്തിനായി കൃതമാലാ നദിയിൽ ഇറങ്ങിയ മനുവിന്റെ കാലിൽ മുട്ടിയുരുമ്മി ഒരു മത്സ്യം അദ്ദേഹത്തിൻറെ ശ്രദ്ധ പിടിച്ചുപറ്റി.
"രാജാവേ, ഈ നദിയിലെ പെരുമൽസ്യങ്ങൽ എന്നെ വെട്ടി വിഴുങ്ങാൻ വരുന്നു. അവിടുന്ന് എനിക്ക് അഭയം തരണം." ചെറു മത്സ്യം മനുവിനോട് അപേക്ഷിച്ചു.
മൽസ്യക്കുഞ്ഞിന്റെ അപേക്ഷ കേട്ട് മനു അതിനെയെടുത്ത് ഒരു കുടത്തിലിട്ടു. കുടത്തിൽ കിടന്ന് അത് വളരാൻ തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ കുടത്തിൽ അതിനു ഇടം പോരാതെ വന്നു. മനു അതിനെയെടുത്ത് ഒരു കുട്ടകത്തിൽ ഇട്ടു. കുട്ടകത്തിൽ കിടന്നും അത് വളർന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേ ക്കും കുട്ടകത്തിലും അതിനിടം തികയാതെയായി. മനു ആ മത്സ്യത്തെ എടുത്ത് ഒരു കുളത്തിലിട്ടു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും കുളത്തിലും അതിനിടം തികയാതെയായി. അവസാനം മനു അതിനെ ഗംഗാനദിയിൽ നിക്ഷേപിച്ചു. നദിയിൽ കിടന്നും അത് വളർന്നുകൊണ്ടേയിരുന്നു.
ഒരിക്കൽ സന്ധ്യാവന്ദനത്തിനായി മനു ഗംഗാനദിയിൽ ഇറങ്ങി. മത്സ്യം അദ്ദേഹത്തിന്റെ മുന്നില് പ്രത്യക്ഷപ്പെട്ടു.
"രാജാവേ, ഇന്നേക്ക് ഏഴാം നാൾ ഈ ഭൂമി പ്രളയത്തിലാഴും. അവിടുന്ന് ഒരു തോണിയുണ്ടാക്കി സപ്തർഷികളെയും കൂട്ടി കഴിയുന്നത്ര ജൈവബീജങ്ങളും സമാഹരിച്ച് അവയുമായി തോണിയിൽ കയറുക. ഞാൻ നിങ്ങളെ രക്ഷിക്കു ന്നതാണ്."
ഇത്രയും പറഞ്ഞ് മത്സ്യം അപ്രത്യക്ഷമായി.
മത്സ്യം പറഞ്ഞതുപോലെ മനഅനുസരിച്ചു. ഏഴാം നാളിൽ പേമാരി പെയ്തിറ ങ്ങി. മണിക്കൂറുകൾക്കുള്ളിൽ ഭൂമി പ്രളയത്തിലാഴ്ന്നു. തോണിയിൽ ബന്ധിച്ച കയർ തലയിൽ മുളച്ച കൊമ്പിൽ കൊളുത്തി അത് നീന്തിയകന്നു.
ജലനിരപ്പ് നിമിഷംപ്രതി ഉയർന്നുകൊണ്ടേയിരുന്നു. ഹിമാലയ ശൃംഗത്തിന്റെ മുകൾപ്പരപ്പുവരെ ജലം പൊങ്ങി. തോണിയിൽ ബന്ധിച്ച കയർ ഗിരി ശൃംഗ ത്തിൽ ഉടക്കി നിർത്തിയ ശേഷം മത്സ്യം മറഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. പേമാരി ശമിച്ചു. മലമുകളിലെ ഉടക്കഴിഞ്ഞു കയ റിന്റെ ബന്ധം വിച്ഛെദിക്കപ്പെട്ടു. ജലനിരപ്പിനോടൊപ്പം തോണിയും താഴ്ന്നു കൊണ്ടിരുന്നു. മനുവും സപ്തർഷികളും തോണിയിൽ ശേഖരിക്കപ്പെട്ടിരുന്ന ബീജജോടികളും സുരക്ഷിതമായി കരയിലിറങ്ങി. ഭൂമി സാധാരണ നിലയി ലായി. തോണിയിൽ കരുതിയിരുന്ന ബീജ ജോടികളെ മനു ഭൂമിയിൽ വിതച്ചു. സൃഷ്ടി പുനരാരംഭിച്ചു.

പുനർ വായന.
ബ്രഹ്മാവും വിഷ്ണുവും സത്യവൃത മനുവും ഹയഗ്രീവസുരനും ഒരു മത്സ്യ വും കഥാപാത്രങ്ങളായി എത്തുന്ന പ്രതീകാർഥ വർണ്ണനകൾ നിറഞ്ഞൊരു കഥയാണിത്.
അനുഭവജ്ഞാനങ്ങളിൽ നിന്നും ഉൾക്കൊണ്ട ഗവേഷണ - നിരീക്ഷണങ്ങളുടെ ആത്യന്തീക മൂല്യങ്ങളാണ് വേദങ്ങൾ അഥവാ അറിവുകൾ. തടസ്സമറ്റ ലോകപ്ര യാണഗതിക്ക് അറിവുകളെ ചിട്ടപ്പെടുത്തി കാലോചിതമായ വ്യവസ്ഥിതികളു ടെ നിർമ്മാണ പ്രക്രീയകൾക്ക് നേതൃത്വം വഹിക്കുന്ന ബൗദ്ധീക നേതാവിന്റെ പ്രതീക മൂർത്തിയാണ് കവിഭാവനയിലെ ബ്രഹ്മദേവൻ.
ഒരു വ്യവസ്ഥിതിയും കുറ്റമറ്റതല്ല. ചരിത്രഗതി സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്കത് കണ്ടെത്താനാകും. ദേശാനുവർത്തികളും കാലാനുവർത്തികളുമായ വ്യവസ്ഥിതികളിൽ ഒരു വിഭാഗത്തിനു നേട്ടവും മറുവിഭാഗത്തിനു കോട്ടവും സംഭവിക്കുക സ്വാഭാവികം മാത്രം.
സത്യവൃത മനുവിന്റെ കാലത്ത് നിലവിലിരുന്ന വ്യവസ്ഥിതി പൊളിച്ചെഴുതാ നുള്ള ഒരു ശ്രമമാണ് ബ്രഹ്മസന്നിധിയിൽ നിന്ന് വേദങ്ങൾ മോഷ്ടിച്ചു കടലിൽ ഒളിപ്പിച്ച ഹയഗ്രീവന്റെ പ്രവൃത്തിയിലൂടെ പ്രതീകവൽക്കരിച്ചിരിക്കുന്നത്.
ശക്തിയുടെ പ്രതീകമാണ് കുതിര. ബുദ്ധിയുടെ പ്രതീകം നരനും. നരന്റെ ഉടലും കുതിരയുടെ ശിരസ്സുമുള്ള ഹയഗ്രീവൻ ബൗദ്ധീക ശക്തിയെ കായിക ശക്തിയു മായി സമന്വയിപ്പിച്ചു മുന്നേറാൻ പരിശ്രമിച്ചു തോറ്റു പിന്മാറിയ വിപ്ലവകാരിയുടെ പ്രതീകമാണ്.
അസുരവർഗ്ഗത്തെ അടിച്ചമർത്തി മേൽകൊയ്മ നേടാൻ ദേവവർഗ്ഗം വേദസം ഹിതകളെ പ്രയോജനപ്പെടുത്തി. ആ വേദസംഹിതകൾ മോഷ്ടിച്ചു കടലിൽ ഒളിപ്പിച്ച ഹയഗ്രീവൻ ബദൽ സംവിധാനങ്ങളുണ്ടാക്കി മേൽകോയ്മ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണേർപ്പെട്ടത്.
കടൽ അമൂല്യ സമ്പത്തുക്കളുടെ അക്ഷയ ഖനിയാണ്. അതിന്റെ നിഗൂഡതക ളാവട്ടെ ആധുനീക ശാസ്ത്ര മനുഷ്യന് ഇന്നും അപ്രാപ്യം.
പ്രകൃതിയിൽ നിന്നുമുൾക്കൊണ്ട അനുഭവസത്യങ്ങളെ പ്രയോഗവൽക്കരി ക്കാനുള്ളഉപാധികളുടെയും വിദ്യകളുടെയും ആകെത്തുകയാണ് വേദങ്ങൾ. അവ കൈകാര്യം ചെയ്യാനറിയാത്തവരുടെ കൈകളിൽ ചെന്നു പെട്ടാൽ ലോകത്തിന് അതു പ്രയോജനം ചെയ്യില്ല.
കുതിരത്തലയനായ ഹയഗ്രീവൻ ബുദ്ധിവികാസമില്ലാത്ത ശക്തന്റെ പ്രതീക മാണ്. ചതുർമുഖനായ ബ്രഹ്മദേവന്റെ കാര്യം അതല്ല. മതിയായ ചിന്തന വിചിന്തനങ്ങൾക്കു ശേഷം പ്രകൃതി ചൂഷണത്തിലൂടെ മനുഷ്യരാശിയുടെ ഉന്നമനത്തിനുവേണ്ടി വിദ്യകളെ പ്രയോഗവൽക്കരിക്കുന്ന പ്രതീക പുരുഷ നാണ് അദ്ദേഹം.
വേദങ്ങൾ മോഷ്ടിച്ചു കടലിൽ ഒളിപ്പിക്കുന്ന ഹയഗ്രീവൻ ബൗദ്ധീക ശക്തികൾ ക്കു നേരെ അങ്കം കുറിച്ച കായശക്തിയുടെ പ്രതീക മൂർത്തിയാണ്. വിഷ്ണുവു മായി കൂടിയാലോചിച്ചു പ്രതികരിച്ച ബ്രഹ്മാവ് കായശക്തിയെ ബൗദ്ധീക ശക്തിയുമായി സമന്വയിപ്പിച്ചു മുന്നേറ്റം നടത്തി.
മൽസ്യനീതിക്ക് എതിരെയാണ് അവർ ആദ്യം പ്രതികരിച്ചത്. മൽസ്യരൂപം ധരി ച്ചെത്തിയ വിഷ്ണു സത്യവൃത മനുവിന്റെ മനസ്സിൽ മൽസ്യനീതിക്കെതിരെ പ്രതികരിക്കാൻ ഉൾപ്രേരണ നൽകി.
പെരുമൽസ്യത്തിന്റെ ആക്രമണത്തിൽ നിന്നും മനു രക്ഷിച്ച മത്സ്യത്തിന്റെ വളർച്ച അനിതരസാധാരണമായിരുന്നു. പ്രളയത്തെപ്പോലും അതിജീവിക്കാൻ അതിനു സാധിച്ചു.
ന്യായാന്യായങ്ങളുടെ ആപേക്ഷികതയിലേക്കാണ് ഈ കഥാസന്ദർഭം വിരൽ ചൂണ്ടുന്നത്. ലോകത്തിന്റെ നിലനിൽപ്പിന് മൽസ്യനീതിയും അനിവാര്യമാണെ ന്നൊരു പരോക്ഷ സന്ദേശവും ഈ കഥയിൽ ഉൾച്ചേർന്നു കിടക്കുന്നു.
ഹയഗ്രീവൻ കടലിലൊളിപ്പിച്ച വേദങ്ങൾ വീണ്ടെടുത്തതായി കഥയിൽ പ്രസ്താ വങ്ങൾ ഇല്ല. ചുരുക്കി പറഞ്ഞാൽ കായനീതിയുടെയും ബൗദ്ധീക നീതിയുടെ യും സമന്വയിച്ചുള്ള മുന്നേറ്റത്തിന്റെ ആവശ്യകതയിലേക്കാണ് മത്സ്യാവതാര കഥ വിരൽ ചൂണ്ടുന്നത്.