ശര ശയ്യ
അസ്ത്രം തൊടുത്തതാ മുന്നിൽ ശിഖണ്‍ഡി
പിന്നിൽ നിഴൽ പോലെ പാർത്ഥൻ ധനുർദ്ധരൻ
പൗരുഷം ചോർന്നു നിശ്ച്ചേഷ്ടനായ് കർത്തവ്യ
ബോധം മറന്നു നിലക്കൊണ്ടു ഭീഷ്മർ.
പെണ്ണു ഭ്രമിപ്പിച്ചു പൂജ്യനാം താതനെ
മണ്ണു ഭ്രമിപ്പിച്ചു ദാശപ്രമുഖനെ
ശ്രുത്യർത്ഥ വൈകല്യം പുത്രൻ ഭ്രമിച്ചു;
കാലം രചിച്ചു കഥകൾ വിചിത്രം.
ഭീഷ്മർ,മഹാരഥൻ അമ്പേറ്റു വീണു;
തീർത്തൂ ശരശയ്യ കുന്തീ തനയൻ!
മണ്ണിനു വേണ്ടി പൊരുതുന്നു സോദരർ
ദാശപ്രമുഖന്റെ പിന്മുറക്കാർ....
തത്വങ്ങളോരോന്നുദിച്ചു തെളിഞ്ഞു
ശരശയ്യ പൂമെത്തയാക്കി മഹാരഥൻ.
No comments:
Post a Comment